തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം
_________________________________________
പഞ്ചപാണ്ഡവരിൽ ഏറ്റവും ശക്തനായ ഭീമൻ പ്രതിഷ്ഠ ചെയ്ത നാരായണൻ നിലകൊള്ളുന്ന ക്ഷേത്രമാണ് തൃപ്പുലിയൂർ . ഭീമനെ കുറിച്ച് ഓർക്കുമ്പോൾ തോന്നുന്ന ഊർജ്ജസ്വലതയും, ഭീമം എന്ന തോന്നലും, തൃപ്പുലിയൂർ ക്ഷേത്രത്തിലും നമുക്ക് അനുഭവിക്കാം.
108 ദിവ്യദേശങ്ങളിൽ പെടുന്ന ഈ ക്ഷേത്രം അറിയപ്പെടുന്നത് ഭീമ തിരുപ്പതി എന്നും കൂടിയാണ്. ഭീമമായ സങ്കല്പം ഇവിടെ ഉടനീളം കാണാം. 18 പടികൾ കയറി വേണം ക്ഷേത്രത്തിനകത്തേക്ക് കടക്കാൻ. ഭീമമായ ബലിക്കല്ല് നമുക്ക് കാണാൻ കഴിയും. മറ്റൊരു സവിശേഷത ഇവിടെ കാണുന്ന ഭീമമായ ഗധയാണ്. ഇവിടുത്തെ നമസ്കാര മണ്ഡപവും ശില്പങ്ങളും എല്ലാം തന്നെ വളരെ വലിപ്പം ഉള്ളതാണ്
ഭീമൻ ഒരു പുലിയുടെ മേൽ ഇരുന്നു അമ്പ് ഊരിയ പ്രദേശം പിൽക്കാലത്ത് പുലിയൂർ എന്ന് അറിയപ്പെട്ടു എന്നും ഒരു വിശ്വാസം ഉണ്ട്. തിരുമംഗൈ ആൾവാർ ഈ ക്ഷേത്രത്തിനെ കുറിച്ച് പാടിയിട്ടുണ്ട്.